Advertisement

തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം നിഷേധിച്ച് ബിജെപി

April 25, 2021
1 minute Read
BJP denies amoney laundering

തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പിൽ കള്ളപ്പണമോ കുഴൽപ്പണമോ ബിജെപി ഒഴുക്കിയിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നോട്ടെയെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. നേരത്തെ തൃശൂരിൽ കാറിൽ കൊണ്ടുപോവുകയായിരുന്ന 3.5 കോടി രൂപ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്തെന്ന പരാതിയിലെ പൊലീസ് അന്വേഷണവും തുടർന്ന് വന്ന വാർത്തകളുമാണ് ബിജെപിക്കെതിരെ സിപഐഎം ആരോപണം ഉന്നയിക്കാൻ കാരണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ജയം നേടുമെന്നും എ വിജയരാഘവൻ അവകാശപ്പെട്ടിരുന്നു. അപവാദ പ്രചാരണങ്ങളെ ജനം തള്ളിക്കളയും. സർക്കാരിനെതിരെ സംസാരിക്കുമ്പോൾ പ്രതിപക്ഷ നേതാവിനും വി മുരളീധരനും ഒരേ സ്വരമാണെന്നും വിജരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Story highlights: BJP denies allegations of money laundering during elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top