വൈഗയുടെ കൊലപാതകം; സനു മോഹൻ ലക്ഷ്യമിട്ടത് ആൾമാറാട്ടം നടത്തി ജീവിക്കാൻ

വൈഗയുടെ കൊലപാതകത്തിൽ പിതാവ് സനു മോഹന്റെ വാദങ്ങൾ തള്ളി പൊലീസ്. വൈഗയെ കൊലപ്പെടുത്തിയത് സാമ്പത്തിക ബാധ്യതകളെ തുടർന്നാണെന്ന സനു മോഹന്റെ വാദം കള്ളമെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി. ഗോവയിൽ ഉൾപ്പെടെ എത്തി ആത്മഹത്യാ ശ്രമം നടത്തിയെന്ന സനു മോഹന്റെ മൊഴിയും കള്ളമാണ്. ഗോവയിൽ എത്തിയ ശേഷം ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും തീയറ്ററുകളിലും പ്രതി കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സനു മോഹനെ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വൈഗ കൊല്ലപ്പെട്ട് ഒരു മാസത്തിനടുത്ത് ഒളിവിൽ കഴിഞ്ഞ ശേഷമാണ് കർണാടകയിൽ നിന്ന് സനു മോഹൻ പിടിയിലായത്. മൂകാംബികയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു ഇയാൾ അറസ്റ്റിലായത്. തുടർന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുത്തിരുന്നു.
Story highlights: vaiga death case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!