സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ. എം. ശാന്തന ഗൗഡർ അന്തരിച്ചു

സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ. എം. ശാന്തന ഗൗഡർ അന്തരിച്ചു. 62 വയസായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു മരണം.
കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചിരുന്നു. 2016 ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു മോഹൻ. എം. ശാന്തന ഗൗഡർ. കർണാടക ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17 നാണ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. സംസ്‌കാരം ഇന്ന് നടക്കും.
Story highlights: Supreme Court judge Justice Mohan M Shantanagoudar dies at Gurgaon hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here