Advertisement

പെരുമാറ്റ ചട്ടലംഘനം; തിരുവനന്തപുരത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

April 25, 2021
Google News 1 minute Read

പെരുമാറ്റ ചട്ടലംഘനത്തിന് തിരുവനന്തപുരം ജില്ലയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹാരിഷിനും, നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.പി.ഒ അജിത്തിനുമാണ് സസ്‌പെൻഷൻ.

തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി സ്‌ളിപ്പ് വിതരണം ചെയ്തതിനാണ്
എ.എസ്.ഐ ഹാരിഷിനെതിരെ നടപടിയെടുത്തത്. ഹാരിഷ് സ്ലിപ്പ് വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടക്കം വാർത്തയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനാണ് സീനിയർ സി.പി.ഒ അജിത്തിനെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്.

Story highlights: suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here