Advertisement

കൊടകര കുഴൽപ്പണ കവർച്ച കേസ്: ഒൻപത് പേർ കസ്റ്റഡിയിൽ

April 26, 2021
1 minute Read

കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത സംഘത്തിലെ ഒൻപത് പേർ കസ്റ്റഡിയിൽ. മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് റൂറൽ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. കേസിലെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും എസ്.പി വ്യക്തമാക്കി.

കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ് പിടിയിലായത്. വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിയ ശേഷം എറണാകുളത്തേക്കാണ് സംഘം കടന്നത്. പ്രതികളെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. മൂന്ന് പ്രധാന പ്രതികൾ ഒളിവിലാണ്. പിടിയിലായവർ നേരത്തെ സമാന കേസുകളിൽ ഉൾപ്പെട്ടവരാണ്. ഗൂഢാലോചനയടക്കം അന്വേഷിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എസ്.പി ജി. പൂങ്കുഴലി പറഞ്ഞു.

കഴിഞ്ഞ മൂന്നാം തീയതിയാണ് കൊടകരയ്ക്ക് സമീപം വച്ച് വാഹനാപകടം സൃഷ്ടിച്ച് കുഴൽപണം കവർന്നത്. പാലിയേക്കര ടോൾ പ്ലാസയിലൂടെ കുഴൽപ്പണം കടത്തിയ കാറിനെ രണ്ട് കാറുകൾ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുഴൽപ്പണം കടത്തിയിരുന്ന സംഘം തങ്ങിയ തൃശൂർ എം.ജി റോഡിലെ ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. ഭൂമി ഇടപാടിനായി കൊണ്ടുപോയിരുന്ന 25 ലക്ഷം രൂപ തട്ടിയെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. എന്നാൽ മൂന്നരക്കോടിയിലേറെ രൂപ കാറിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Story highlights: thrissur nh robbery case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top