വാക്സിൻ ആരോപണം; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്

വാക്സിൻ ആരോപണത്തിൽ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. വേണ്ടിവന്നാൽ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്സിൻ വാങ്ങും. ചെന്നിത്തല ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും തോമസ് ഐസക് 24 നോട് പ്രതികരിച്ചു.
വാക്സിൻ വാങ്ങാൻ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇല്ല. ആവശ്യമെങ്കിൽ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്സിൻ വാങ്ങും. ഇതിന് ആവശ്യമായ തുക ട്രഷറിയിൽ ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. സാമാന്യ രീതിയെ കുറിച്ച് അറിവില്ലാത്ത പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അദ്ദേഹത്തിനും വാക്സിൻ സൗജന്യമായി തന്നെ നൽകും. രമേശ് ചെന്നിത്തല മനപ്പൂർവ്വം ആശയക്കുഴപ്പം
ഉണ്ടാക്കുകയാണെന്നും തോമസ് ഐസക് പ്രതികരിച്ചു.
വാക്സിൻ വാങ്ങാനായി ദുരിതാശ്വാസനിധിയിലേക്ക് സഹായം ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും മനസ്സിൽ തട്ടി മനുഷ്യർ നൽകുന്ന സഹായം ആണ് ഇപ്പോൾ ദുരിതാശ്വാസനിധിയിലേക്ക് എത്തുന്നത്. വാക്സിന്റെ പേരിൽ സംസ്ഥാനങ്ങൾ മത്സരിക്കാനുള്ള അവസരമാണ് കേന്ദ്രം ഒരുക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 96378 പരിശോധനകളാണ് നടത്തിയത്. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 230 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
Story highlights: thomas isaac to ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here