Advertisement

മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായെത്തുന്ന ‘വണ്‍’ നെറ്റ്ഫ്‌ളിക്‌സില്‍

April 27, 2021
1 minute Read
Mammootty's One in Netflix

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന വണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് ഇതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നും. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു ചിത്രം.

ബോബി – സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിഷാദ് ആണ് എഡിറ്റര്‍. നിരവധി താരങ്ങളും വണ്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മുരളി ഗോപി, ജോജു ജോര്‍ജ്, ജഗദീഷ്, സംവിധായകന്‍ രഞ്ജിത്, സലീം കുമാര്‍, നിമിഷ സജയന്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, അലന്‍സിയര്‍, സുധീര്‍ കരമന, രശ്മി ബോബന്‍, അര്‍ച്ചന മനോജ് തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Mammootty’s One in Netflix

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top