ഒസാക്ക കണക്ട് ഡോട്ട് കോമിന്റെ പുതിയ ബ്രാഞ്ച് ബംഗളൂരുവിൽ

ഇന്ത്യയിലെ പ്രമുഖ ട്രാവൽ സർവീസ് പ്രൊവൈഡറായ ഒസാക്ക കണക്ട് ഡോട്ട് കോമിന്റെ പുതിയ ബ്രാഞ്ച് ബംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം. ട്വന്റിഫോറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വെർച്വൽ ഉദ്ഘാടനം നടന്നത്.
ബംഗളൂരുവിൽ പാലസ് റോഡിലെ ഷംഗ്രി ലാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കർണാടക ടൂറിസം മന്ത്രി സി.പി യോഗേശ്വരാണ് ഉദ്ഘാടനം നിർവഹിച്ചത്. മുൻ ചീഫ് സെക്രട്ടറിയും മുൻ ടൂറിസം മന്ത്രിയുമായിരുന്ന ജെ.അലക്സാണ്ടർ ഐഎഎസ് ചടങ്ങിൽ മുഖ്യാതിഥിയായി.
ഒസാക്ക ഗ്രൂപ്പ് ഡയറക്ടർ ബിസി ബോസാണ് അതിഥികളെ സ്വാഗതം ചെയ്തത്. തുടർന്ന് ഒസാക്ക ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പി.ബി ബോസ് മുഖ്യപ്രഭാഷണം നടത്തി. റെവറൻഡ് ഫാദർ തോമസ് കളരിപറമ്പിൽ എസ്എഫ്എസും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
1993 ൽ ആരംഭിച്ച ഒസാക്ക എയർ ട്രാവൽസ് തങ്ങളുടെ ജൈത്രയാത്ര തുടങ്ങി 27 വർഷമാകുന്ന ഈ അവസരത്തിൽ തങ്ങൾക്കൊപ്പം നിന്ന പ്രിയ ഉപഭോക്താക്കളോട് ചെയർമാനും സ്ഥാപകനുമായ പി.ബി ബോസ് നന്ദി അറിയിച്ചു.
Story highlights: osaka connect dot com bengaluru branch inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here