കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ നയം; എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപന പ്രതിഷേധം ഇന്ന്. എല്ലാ വീടുകള്‍ക്ക് മുന്നിലും വൈകിട്ട് അഞ്ചര മുതല്‍ ആറ് വരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
വാക്‌സിന്‍ സൗജന്യമായി നല്‍കാത്ത കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ചുള്ള പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തിയാകും പ്രതിഷേധം. പ്രധാനപ്പെട്ട നേതാക്കള്‍ അടക്കം എല്ലാവരും പ്രതിഷേധത്തില്‍ ഭാഗമാകും. തിരുവനന്തപുരം എകെജി സെന്ററിന് മുന്നില്‍ സിപിഐഎം നേതാക്കളും എംഎന്‍ സ്മാരകത്തിന് മുന്നില്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും.
അതേസമയം സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കഴിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും
വിമാനത്താവളത്തിലും പരിശോധന ശക്തമാക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here