എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും: ആവർത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 3 മാസത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങും. സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. മതിയായ വാക്സിൻ സംസ്ഥാനത്ത് ഇല്ല. ആഗ്രഹിക്കുന്നതു പോലെ വാക്സിൻ ലഭിക്കുന്നില്ല. രണ്ടാം ഡോസ് എടുക്കേണ്ടവർക്ക് അത് നൽകുന പ്രധാനമാണ്. കേന്ദ്രം വാക്സിൻ നയം തിരുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 275 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Story highlights: Free vaccine for all: Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here