നിയന്ത്രണം ശക്തമാക്കും; ലോക്ക്ഡൗൺ അവസാന കൈ : മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം വലിയ തോതിലെന്ന് മുഖയമന്ത്രി പിണറായി വിജയൻ. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ അവസാന കൈയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ ലോക്ക്ഡൗൺ വേണ്ടെന്നാണ് തീരുമാനമെങ്കിലും പിന്നീട് ഒരു ഘട്ടത്തിൽ ലോക്ക്ഡൗണിെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2000 വൊളന്റിയർമാരെ ജനമൈത്രി പൊലീസിനൊപ്പം നിയമിക്കും. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. കോഴിക്കോടാണ് തൊട്ടുപിന്നിൽ. കോട്ടയത്ത് രേഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നുണ്ട്. തൃശൂരിലും അതിവേഗ വ്യാപനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൃശൂരിലെ 21 പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Story highlights: lockdown last step says cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here