പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ഓണ്‍ലൈന്‍ ക്ലാസിനിടെ അസഭ്യ വര്‍ഷം; ഐഐടി പ്രൊഫസര്‍ക്ക് എതിരെ കേസ്

വിദ്യാര്‍ത്ഥികളെ ചീത്തവിളിച്ച ഖൊരഗ്പൂര്‍ ഐഐടിയിലെ പ്രൊഫസര്‍ക്കെതിരെ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കുറ്റാരോപിതയായ പ്രൊഫസര്‍, ഐഐടി ഖൊരഗ്പൂര്‍, വിദ്യാഭ്യാസ മന്ത്രാലയം, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം തേടി.
15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. പട്ടികജാതി , പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളെ അസഭ്യ ഭാഷയില്‍ പ്രൊഫസര്‍ ചീത്തവിളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
വിഡിയോയില്‍ അധ്യാപിക കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കാന്‍ കുട്ടികളെ വെല്ലുവിളിക്കുന്നുമുണ്ട്. എന്നാലും തന്റെ തീരുമാനം മാറ്റില്ലെന്നും പ്രൊഫസര്‍ പറയുന്നു. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസറായ സീമ സിംഗ് ആണ് ഇതെന്നും വിവരം. ഭിന്ന ശേഷിക്കാര്‍, എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായുള്ള ഇംഗ്ലീഷ് പ്രാരംഭ കോഴ്‌സിന് ക്ലാസ് എടുക്കുന്നതിനിടെയാണ് സംഭവം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here