Advertisement

കൊവിഡ് വ്യാപനം രൂക്ഷം; കൊച്ചി മെട്രോയുടെ സമയത്തിൽ ക്രമീകരണം

April 29, 2021
1 minute Read
Covid Kochi Metro timings

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊച്ചി മെട്രോയുടെ സമയത്തിലും ക്രമീകരണം. ശനി, ഞായർ ദിവസങ്ങളിൽ ഇനി രാവിലെ 8 മണി മുതലാകും മെട്രോ സർവ്വീസ് ആരംഭിക്കുക. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 6 മണി മുതൽ 10 മണി വരെയും സർവ്വീസ് നടത്തും. എന്നാൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പീക്ക് ടൈമിൽ 10 മിനിറ്റും അതല്ലാത്ത സമയത്ത് 14 മിനിറ്റും ഇടവിട്ടാകും സർവ്വീസ്. ശനി ,ഞായർ ദിവസങ്ങളിൽ പീക് ടൈമിലും സാധാരണ സമയത്തും 15 മിനിറ്റ് ഇടവിട്ടാകും സർവ്വീസ് നടത്തുക. കൊവിഡിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വന്ന കുറവാണ് സമയ ക്രമീകരണത്തിന് കാരണം.

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ 35,013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. രോഗം സ്ഥിരീകരിച്ചവരിൽ 275 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story highlights: Covid; Adjustment in Kochi Metro timings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top