Advertisement

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടികൊല്ലാൻ ശ്രമം

May 19, 2024
1 minute Read

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. ഗുണ്ടാ സംഘങ്ങൾ തട്ടികൊണ്ട് പോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടികൊല്ലാൻ ശ്രമിച്ചു. മൂന്ന് ഗുണ്ടകൾ കായംകുളത്ത് പിടിയിൽ. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവർ അറസ്റ്റിൽ. തട്ടിക്കൊണ്ടു പോകലിന് പോലീസും യുവാക്കളുമായി ഉണ്ടായ സംഘർഷത്തിനു ബന്ധം.

സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടത് പൊലീസിൽ ഏൽപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം. ക്രൂരമർദ്ദനത്തിന് ഇരയായത് അരുൺ പ്രസാദ് എന്ന യുവാവിനാണ്.വലത് ചെവിയുടെ കേൾവി നഷ്ടമായി.

ക്രൂരമർദ്ദനത്തിൽ വലതു ചെവിയുടെ ഡയഫ്രം പൊട്ടി.മർദ്ദനത്തിനിരയായ അരുൺ പ്രസാദ് ചികിത്സയിലാണ്. അരുണിന്റെ ഐഫോണും ടൈറ്റാൻ വാച്ചും പ്രതികൾ കവർന്നു. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.

Story Highlights : kayamkulam crime case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top