വിദേശ സഹായം സ്വീകരിക്കുന്നതിൽ താത്ക്കാലിക നയം മാറ്റത്തിന് ഇന്ത്യ

വിദേശ സഹായം സ്വീകരിക്കുന്നതിൽ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങി ഇന്ത്യ. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾ സ്വീകരിക്കാനാണ് തീരുമാനം. ചൈനയിൽ നിന്നടക്കം സഹായം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകുമെന്നാണ് വിവരം.

നിലവിലെ പോളിസി അനുസരിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാൻ ഇന്ത്യക്ക് സാധിക്കില്ല. റെഡ് ക്രോസ് പോലെയുള്ള സംഘടനകൾ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇങ്ങനെ സഹായം സ്വീകരിച്ചാൽ സർക്കാർ സംവിധാനം വഴി ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. മാത്രവുമല്ല ഗുണഭോക്താക്കളെ സ്വീകരിക്കുന്നതിൽ അടക്കം വിവേചനം ഉണ്ടാകുമെന്നും
കേന്ദ്രസർക്കാർ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക നയം മാറ്റത്തിന് രാജ്യം തയ്യാറാകുന്നത്. ഇതനുസരിച്ച് ചൈനയിൽ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിക്കും. ചൈനയിൽ നിന്ന് ഓക്‌സിജനും മരുന്നുകളും സ്വീകരിക്കാനാണ് തീരുമാനം.

Story highlights: india, foreign aid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top