‘റിസൈന്‍ മോദി’ ഹാഷ്ടാഗുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം

മോദി രാജിവയ്ക്കണം അഥവാ #ResignModi എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് ഐടി മന്ത്രാലയം. പോസ്റ്റുകള്‍ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല.
ResignModi എന്ന ഹാഷ് ടാഗുകള്‍ ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് ഫേസ് ബുക്ക് തന്നെ വിശദീകരിച്ചതാണെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് തുടര്‍ച്ചയായി പിന്‍വലിച്ചിരുന്നു.
Read Also : പൊറോട്ടയുടെ ജിഎസ്ടി : വേറിട്ട പ്രതിഷേധ സ്വരമായി ‘പൊറോട്ട സോംഗ്’
എറെ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റുകള്‍ പൊടുന്നനെ അപ്രത്യക്ഷമായത് അന്താരാഷ്ട്ര തലത്തില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടു. ഇതേതുടര്‍ന്നാണ് ഫേസ്ബുക്ക് നടപടി തിരുത്തിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ടല്ല പോസ്റ്റുകള്‍ പിന്‍വലിച്ചതെന്ന് വ്യക്തമാക്കിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ വീണ്ടും പ്രത്യക്ഷമാക്കിയിരുന്നു.
Story highlights: narendra modi, facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here