എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല: പ്രതിപക്ഷ നേതാവ്

എക്‌സിറ്റ് പോളിലും സര്‍വേകളിലും വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തെരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായാണ് വരാറുള്ളത്.
എക്‌സിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലപ്പിക്കുന്നവയല്ല. കേരളത്തിലെ ജനങ്ങളില്‍ യുഡിഎഫിന് പൂര്‍ണ വിശ്വാസമെന്നും ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ എക്‌സിറ്റ് റിസള്‍ട്ടാണ് വരാന്‍ പോകുന്നത്. അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫിനെ ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജനഹിതത്തിന്റെ പ്രതിഫലനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും വ്യക്തമാക്കി. കേരളീയ സമൂഹം തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഞായറാഴ്ച യാഥാര്‍ത്ഥ്യ വിജയം നേടും. യുഡിഎഫിന് ഒപ്പം നിന്ന ഘടകകക്ഷികള്‍ എല്‍ഡിഎഫിലേക്ക് വന്നത് ഗുണം ചെയ്‌തെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here