ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി

ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതിൽ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.
സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.
Story highlights: covid 19, rtpcr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here