നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെ 10.30നാണ് സംഭവം നടന്നത്. സതീശൻനായും ഷീജയും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം വഴക്കുകൂടിയ സമയത്ത് ഷീജയുടെ താലിമാല സതീശൻ നായർ പൊട്ടിച്ചിരുന്നു. തുടർന്ന് വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് ശേഷം ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. തുടർന്ന് ഷീജയുടെ വീട്ടുകാർ സംഭവം നെടുമങ്ങാട് പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ഇന്ന് രാവിലെ പത്ത് മണിക്ക് സ്റ്റേഷനിൽ ചെല്ലാൻ സതീശൻ നായരോട് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ ഇരുവരും വീണ്ടും വഴക്കുണ്ടാക്കുകയും സതീശൻ നായർ ഷീജയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

Story highlights: murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top