ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകള്‍; നിര്‍ദേശം ലഭിച്ചില്ലെന്ന് വിശദീകരണം

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാതൈ സ്വകാര്യ ലാബുകള്‍. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി 1,700 രൂപയാണ് ഇന്നും സ്വകാര്യ ലാബുകള്‍ ഈടാക്കിയത്. നിരക്ക് കുറക്കുന്നത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം.
നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതില്‍ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവിറക്കി ജനങ്ങളെ പകല്‍ക്കൊള്ളയില്‍ നിന്ന് രക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.
Story highlights: rtpcr test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here