Advertisement

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല ആര്‍ രമേശിന്

April 30, 2021
0 minutes Read
Dr r ramesh

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ചുമതല എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍ രമേശിന്. ഡോ ആര്‍ എല്‍ സരിത രണ്ട് വര്‍ഷത്തെ സര്‍വീസ് അവശേഷിക്കെ സ്വയം വിരമിച്ചതിനെത്തുടര്‍ന്നാണ് നടപടി.

നേരത്തെ ഡോ. രമേശിനെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചിരുന്നെങ്കിലും ഡോ.സരിത സീനിയോറിറ്റി തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയിലേക്ക് മാറ്റുകയായിരുന്നു.

ഇപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സ്വയം വിരമിക്കുകയാണെന്നാണ് സരിത ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുള്ളത്. മൂന്ന് മാസം മുമ്പ് ഇതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷ ഏപ്രില്‍ ഒമ്പതിന് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top