ലാഭമുണ്ടാക്കേണ്ട സമയമല്ല; ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിമുഖത കാട്ടുന്ന ലാബുകള്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിമുഖത കാട്ടുന്ന ലാബുകള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം കടന്നു പോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണെന്ന മനസിലാക്കണമെന്നും ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശദമായ പഠനത്തിന് ശേഷമാണ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. ടെസ്റ്റിനാവശ്യമായ സംവിധാനങ്ങള്‍ക്ക് വേണ്ടത് 240 രൂപയാണ്. മനുഷ്യവിഭവം കൂടി കണക്കിലെടുത്താണ് 500 രൂപയാക്കി നിശ്ചയിച്ചിരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ പരിശോധന നടത്തില്ല എന്ന നിലപാട് ഇത്തരമൊരു ഘട്ടത്തില്‍ സ്വീകരിക്കാന്‍ പാടില്ല. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ടെസ്റ്റ് നടത്താം എന്ന നിലപാട് അനുവദിക്കാനാകില്ല. ഭൂരിപക്ഷം സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. മറ്റുള്ളവരും സഹകരിക്കണം. സര്‍ക്കാര്‍ അതാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlights: pinarayi vijayan, rtpcr

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top