കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മടികാട്ടുന്നവരോട് ഏറെ പറയാനുണ്ട് ഈ ചിത്രത്തിന്

Doctor Shares After-Effects Of Wearing PPE Suits

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന ഒരു ചിത്രമുണ്ട്. പിപിഇ കിറ്റ് ധരിച്ച് നില്‍ക്കുന്ന ഒരു ഡോക്ടറിന്റെ ചിത്രം. ഈ ചിത്രത്തോട് ഒപ്പംതന്നെ ചേര്‍ത്തുവെച്ച മറ്റൊരു ചിത്രംകൂടിയുണ്ട്, പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം സേവനം ചെയ്തതിന് ശേഷമുള്ള ചിത്രം. ചിലരുടെയെങ്കിലും ഉള്ളു തൊടുന്ന ഈ ചിത്രത്തിന് ഏറെ പറയാനുണ്ട്.

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാടുമ്പോള്‍ പലതരത്തിലുള്ള മാനസിക- ശാരീരിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുകൊണ്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് എന്ന് ഈ ചിത്രം ഓര്‍മപ്പെടുത്തുന്നു. രാജ്യം മുഴുന്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ഡോ. സോഹില്‍ മഖ്വാനയാണ് തന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നതും. പിപിഇ കിറ്റിനുള്ളില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടേയും മറ്റും അവസ്ഥ വ്യക്തമാക്കുന്നുണ്ട് ചിത്രം.

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോഴും ചിലരെങ്കിലും നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി പാലിച്ചും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയുമൊക്കെ നമുക്ക് ഈ മഹാവിപത്തിനെ അതിജീവിക്കാന്‍ പോരാടം എന്ന ആഹ്വാനം കൂടിയാണ് ഈ ചിത്രം. ഇതിനെല്ലാം ഉപരി ജാഗ്രത കൈവിടരുത് എന്ന് ഈ ചിത്രം ഓര്‍മപ്പെടുത്തുന്നു.

Story highlights: Doctor Shares After-Effects Of Wearing PPE Suits

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top