Advertisement

‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ വീട്ടിലിരിക്കാന്‍ ഓര്‍മപ്പെടുത്തി പ്രിയതാരം

May 1, 2021
Google News 2 minutes Read
mohanlal

സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ദിനംപ്രതി കുതിച്ചുയരുകയാണ്. അതിനിടെ കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി സിനിമാ താരം മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്.

#COVID19 #wearamask #washyourhands #socialdistancing #stayhome #staysafe

Posted by Mohanlal on Friday, 30 April 2021

നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്റര്‍ താരം ഷെയര്‍ ചെയ്തു. ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. ആളുകളെ ചിരിപ്പിക്കുന്നതിന്റെ കൂടെ ചിന്തിപ്പിക്കുന്നുകൂടിയുണ്ട് ചിത്രം. മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും മോഹന്‍ലാല്‍ മലയാളികളോട് പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൊവിഡ് വ്യാപനം കുറക്കാന്‍ വീട്ടിലിരിക്കാനാണ് മാധ്യമങ്ങളും സര്‍ക്കാരും പൊലീസുമെല്ലാം ജനങ്ങളോട് പറയുന്നത്. അധികൃതരെല്ലാം സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമായി രംഗത്തുണ്ട്. അതേസമയം സംസ്ഥാനത്ത് പ്രതിദിനം 30000ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Story highlights: mohanlal, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here