വാർണർ പുറത്ത്; സൺറൈസേഴ്സിനെ ഇനി വില്ല്യംസൺ നയിക്കും

SRH Warner Williamson Captain

സൺറൈസേഴ്സ് ഹൈദരാബാദിനെ ഇനി മുതൽ കെയിൻ വില്ല്യംസൺ നയിക്കും. ഡേവിഡ് വാർണറിനു പകരമാണ് വില്ല്യംസണിനെ സൺറൈസേഴ്സ് മാനേജ്മെൻ്റ് ക്യാപ്റ്റനാക്കിയത്. രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരം മുതൽക്ക് വില്ല്യംസൺ സൺറൈസേഴ്സിനെ നയിക്കും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സൺറൈസേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മത്സരത്തിൽ തങ്ങളുടെ വിദേശ താരങ്ങളിലും മാറ്റമുണ്ടാവുമെന്നും സൺറൈസേഴ്സ് കുറിച്ചു.

ആറ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് സൺറൈസേഴ്സിന് വിജയിക്കാനായത്. പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്ത് ഹൈദരാബാദ് ഫ്രാഞ്ചൈസി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാർണറിൻ്റെ ക്യാപ്റ്റൻ സ്ഥാനം മാറ്റുന്നത്. ബാറ്റു കൊണ്ടും അത്ര മികച്ച പ്രകടനങ്ങളല്ല വാർണർ നടത്തുന്നത്. ക്യാപ്റ്റൻസി ഭാരം ഒഴിഞ്ഞാൽ അദ്ദേഹത്തിന് അല്പം കൂടി ഫ്രീ ആയി കളിക്കാനാവുമെന്ന് മാനേജ്മെൻ്റ് കരുതുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ അവസാന മത്സരത്തിൽ 7 വിക്കറ്റിന് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. സൺറൈസേഴ്സ് മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ മറികടക്കുകയായിരുന്നു. ചെന്നൈക്കായി രണ്ട് ഓപ്പണർമാരും ഫിഫ്റ്റിയടിച്ചു. 75 റൺസടിച്ച ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഫാഫ് ഡുപ്ലെസി 56 റൺസെടുത്തു. ഹൈദരാബാദിനായി റാഷിദ് ഖാൻ 3 വിക്കറ്റ് വീഴ്ത്തി.

Story highlights: SRH Sack David Warner, Name Kane Williamson As Captain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top