പാലായിൽ മാണി സി കാപ്പൻ മുന്നിൽ; ഏറ്റുമാനൂരിൽ ലതിക സുഭാഷ് പിന്നിൽ; കോട്ടയത്തെ നിലവിലെ ചിത്രം

നിലവിലെ ഫലസൂചനകൾ പ്രകാരം കോട്ടയം ജില്ലയിൽ 9 മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽഡിഎഫും 4 ഇടങ്ങളിൽ യുഡിഎഫും ആണ് മുന്നിൽ.
പാലാ മണ്ഡലത്തിൽ 1200 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനാണ് മുന്നിൽ. കടുത്തുരുത്തിയിൽ 27 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫാണ് മുന്നിൽ. വൈക്കത്ത് സ്‌ത്രീ സ്ഥാനാർത്ഥികളുടെ ത്രികോണ മത്സരത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി കെ ആശ 3300 വോട്ടിന് മുന്നിലാണ്. ഏറ്റുമാനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ 1200 വോട്ടിന് മുന്നിട്ട് നിൽക്കുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ലതിക സുഭാഷ് പിന്നിലാണ്.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് 2800 വോട്ടുകളുടെ ലീഡ് ഉണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് 2800 വോട്ടുകളുടെ ലീഡാണ് ഉള്ളത്. ചങ്ങനാശ്ശേരി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോബ് മൈക്കിളിന് 2600 വോട്ടിന്റെ ലീഡുണ്ട്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ ജയരാജ് 1600 വോട്ടിന് മുന്നിലാണ്. പൂഞ്ഞാറിൽ 5100 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ മുന്നിലാണ്. 2016 തിരഞ്ഞെടുപ്പിൽ 27821സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പി.സി. ജോർജ്, ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയെക്കാൾ ഏറെ പിന്നിലാണ്.
Story Highlights- kottayam counting Mani c Kappan leading in pala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here