വിധി ദിനത്തില്‍ 5 ലക്ഷത്തിലധികം തല്‍സമയ കാഴ്ചക്കാരുമായി ചരിത്രമെഴുതി ട്വന്റിഫോര്‍; ‘ഏഷ്യന്‍ റെക്കോര്‍ഡ്’

കേരളത്തിന്റെ വിധിദിനത്തില്‍ പുതു ചരിത്രം രചിച്ച് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍. ഏറ്റവും കൂടുതല്‍ തല്‍സമയ കാഴ്ചക്കാരുമായി ഏഷ്യന്‍ റെക്കോര്‍ഡിസിൽ ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ ഇടം നേടി. 5.2 ലക്ഷം ആളുകളാണ് ഒരേ സമയം ട്വന്റിഫോര്‍ ന്യൂസിന്റെ തല്‍സമയ സംപ്രേക്ഷണം യൂട്യൂബില്‍ കണ്ടത്. ഏഷ്യയില്‍ ഇത് ആദ്യമായാണ് ഒരു വാര്‍ത്താ ചാനലിന് ഇത്രയധികം തല്‍സമയ കാഴ്ചക്കാരെ ലഭിക്കുന്നതും.
രാവിലെ അഞ്ച് മണി മുതല്‍ ആരംഭിച്ചതാണ് ട്വന്റിഫോര്‍ ന്യൂസിന്റെ ലൈവ്. പരസ്യ ഇടവേളകളില്ലാതെ പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തല്‍സമയ സംപ്രേക്ഷണത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും വേഗത്തില്‍ കൃത്യതയോടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു. അവതരണ ശൈലിയിലെ മികവും ട്വന്റിഫോര്‍ മാജിക് സ്‌ക്രീനില്‍ തെളിയുന്ന കൃത്യതയാര്‍ന്ന വിവരങ്ങളും ജനഹൃദയങ്ങള്‍ ഏറ്റെടുത്തു.
ഓഗ്മെന്റഡ് റിയാലിറ്റിയുടേയും വെര്‍ച്വല്‍ റിയാലിറ്റിയുടേയും സാധ്യതകള്‍ക്കൊപ്പം ഏറ്റവും വേഗത്തില്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍ വിധി ദിനത്തില്‍ ട്വന്റിഫോര്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നു. മികച്ച സജ്ജീകരണങ്ങളാണ് ട്വന്റിഫോര്‍ വാര്‍ത്താ സംഘം വോട്ടെണ്ണല്‍ ദിനത്തില്‍ ഒരുക്കിയിരിക്കുന്നതും.
Story highlights: 24 news channel won Asian Record on election Counting day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here