അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് മുന്നില്‍

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന് മുന്നേറ്റം. നിലവിലെ എംഎല്‍എ ആയ കെ എം ഷാജിയെ (യുഡിഎഫ്) പിന്നിലാക്കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് മുന്നേറുന്നത്. വേട്ടെണ്ണല്‍ പുരോഗമിച്ച് മൂന്നര മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നാലായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ് അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
കണ്ണൂര്‍ ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളില്‍ ഒന്‍പത് മണ്ഡലങ്ങളിലും നിലവില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. ഇരിക്കൂറില്‍ സജീവ് ജോസഫും പേരാവൂരില്‍ സണ്ണി ജോസഫുമാണ് മുന്നേറുന്നത്.
രാവിലെ എട്ട് മണിയോടെയാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നര മണിക്കൂര്‍ പിന്നീടുമ്പോള്‍ 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. 45 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.
Story Highlights: assembly election 2021, azhikode ldf leads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here