ഉടുമ്പന്‍ ചോലയില്‍ 5000 വോട്ടിന്റെ ലീഡുമായി എം എം മണി

left will continue in power says mm mani

ഉടുമ്പന്‍ചോലയില്‍ എം എം മണിയുടെ ലീഡ് 5000 കടന്നു. 5068 വോട്ടുകള്‍ക്കാണ് എം എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്.

ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നില്‍. തൊടുപുഴയില്‍ യുഡിഎഫിന്റെ പി ജെ ജോസഫിന് 1408 വോട്ടിന്റെ ലീഡുണ്ട്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിനുള്ളത് 3696ന്റെ ലീഡാണ്. പീരുമേട്ടില്‍ യുഡിഎഫിന്റെ സിറിയക് തോമസ് 62 വോട്ടിന് മുന്നേറുന്നു.

അതേസമയം കേരളത്തില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 89 മണ്ഡലങ്ങളിലും യുഡിഎഫ് 48 മണ്ഡലങ്ങളിലും മുന്നേറുന്നുണ്ട്. എന്‍ഡിഎയുടെ മുന്നേറ്റം മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണുള്ളത്.

Story highlights: assembly elections 2021, m m mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top