പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ചാണ്ടി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ചാണ്ടി വിജയിച്ചു. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 2016 ല്‍ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചതെങ്കില്‍ ഇത്തവണ 8,504 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്.
പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. കേരളത്തിലാകെ ആഞ്ഞടിക്കുന്ന ഇടതു തരംഗത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയും ആടിയുലഞ്ഞു എന്നാണ് ഫലസൂചക വ്യക്തമാക്കുന്നത്.
Story highlights: assembly elections 2021, oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here