തൃശൂരിൽ ഒരു സീറ്റൊഴികെ മറ്റെല്ലായിടത്തും എൽഡിഎഫ് മുന്നിൽ; തൃശൂരിൽ സുരേഷ് ഗോപി

തൃശൂരിൽ എൽഡിഎഫ് ബഹുദൂരം മുന്നിൽ. ഒരു സീറ്റൊഴികെ മറ്റെല്ലായിടത്തും എൽഡിഎഫാണ് ജില്ലയിൽ ലീഡ് ചെയ്യുന്നത്. തൃശൂർ ടൗണിൽ മാത്രം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ലീഡ് ചെയ്യുകയാണ്. ചേലക്കരയിൽ എൽഡിഎഫിൻ്റെ കെ രാധാകൃഷ്ണൻ 21941 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്.
കുന്നംകുളത്ത് എസി മൊയ്തീൻ- 6608, ഗുരുവായൂരിൽ എൻകെ അക്ബർ- 3272, മണലൂരിൽ മുരളി പെരുനെല്ലി- 7211, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പള്ളി- 10649, ഒല്ലൂരിൽ അഡ്വ. കെ രാജൻ- 12616, നാട്ടികയിൽ സിസി മുകുന്ദൻ- 7577, കൈപ്പമംഗലത്ത് ഇടി ടൈസൺ- 3521, ഇരിങ്ങാലക്കുടയിൽ ആർ ബിന്ദു- 4006, പുതുക്കാട്ടിൽ കെകെ രാമചന്ദ്രൻ- 11636, ചാലക്കുടിയിൽ ഡെന്നിസ് കെ ആൻ്റണി- 1240, കൊടുങ്ങല്ലൂരിൽ വിആർ സുനിൽ കുമാർ- 8779 എന്നിങ്ങനെയാണ് ലീഡ് നില. തൃശൂരിൽ എൻഡിഎയുടെ സുരേഷ് ഗോപി 2851 വോട്ടുകൾക്കാണ് ലീഡ്.
Story highlights: suresh gopi leading in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here