Advertisement

തലസ്ഥാനത്തും ഇടത് തരംഗം; ഒന്നിലൊതുങ്ങി യുഡിഎഫ്

May 2, 2021
Google News 5 minutes Read

വോട്ടെണ്ണല്‍ അവസാനിക്കാറാകുമ്പോൾ തലസ്ഥാനത്തും ഇടതു തരംഗം. കോവളം ഒഴികെ ബാക്കി പതിമൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. 2016നെ അപേക്ഷിച്ച് എല്‍ഡിഎഫ് ബഹുദൂരം മുന്നേറിയ കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്. യുഡിഎഫിന്റേയും ബിജെപിയുടേയും സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കുത്തകയെന്ന് അവകാശപ്പെട്ടിരുന്ന അരുവിക്കര നഷ്ടപ്പെട്ടത് യുഡിഎഫിന് വന്‍ തിരിച്ചടിയാണ്. ഇടത് തരംഗത്തില്‍ കോവളത്ത് മാത്രം അടിപതറിയില്ല എന്ന് യുഡിഎഫിന് ആശ്വസിക്കാം. സിറ്റിംഗ് സീറ്റ് എം. വിന്‍സെന്റ് നിലനിര്‍ത്തി.

തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഇങ്ങനെ

1.തിരുവനന്തപുരം – ആന്റണി രാജു – എല്‍ഡിഎഫ് – 7146
2.നേമം – വി ശിവന്‍കുട്ടി -എല്‍ഡിഎഫ് -5750
3.വട്ടിയൂര്‍ക്കാവ് -എല്‍ഡിഎഫ്- വി കെ പ്രശാന്ത് -20635
4.അരുവിക്കര–എല്‍ഡിഎഫ്- ജി സ്റ്റീഫന്‍ -3525
5 .കഴകൂട്ടം -എല്‍ഡിഎഫ്-കടകംപള്ളി സുരേന്ദ്രന്‍ -22310

  1. വാമനപുരം-എല്‍ഡിഎഫ്-വി.കെ.മുരളി-9727
    7 . നെടുമങ്ങാട് -എല്‍ഡിഎഫ്-ജി.ആര്‍.അനില്‍-22230
    8.പാറശ്ശാല- എല്‍ഡിഎഫ്-സി.കെ ഹരീന്ദ്രന്‍-23257
    9.കാട്ടാകട – എല്‍ഡിഎഫ്-ഐ.ബി.സതീഷ്-17369
    10.ചിറയിന്‍കീഴ്-എല്‍ഡിഎഫ്-വി.ശശി -12577
  2. ആറ്റിങ്ങല്‍- എല്‍ഡിഎഫ്-ഓ.എസ്.അംബിക-29548
    12.വര്‍ക്കല- എല്‍ഡിഎഫ്-വി.ജോയ് -6084
    13.നെയ്യാറ്റിന്‍കര- എല്‍ഡിഎഫ്-കെ.അന്‍സലന്‍-13360
    14 .കോവളം- യുഡിഎഫ് -എം.വിന്‍സെന്റ്-3661

Story highlights- Thiruvannathapuram election results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here