Advertisement

ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ പടർന്നത് കൊവിഡ് അല്ല; മനുഷ്യരെ ബാധിക്കില്ലെന്ന് സ്ഥിരീകരണം

May 4, 2021
2 minutes Read
Zoo Lions SARS Covid

ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ കൊവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര വനംവകുപ്പ്. സിംഹങ്ങൾക്ക് സാർസ്-കോവ്2 എന്ന വൈറസാണ് ബാധിച്ചതെന്നും മനുഷ്യരെ വൈറസ് ബാധിക്കില്ലെന്നും വനംവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. മൃഗശാലയിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

“ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടിയ എട്ട് ഏഷ്യാറ്റിക് സിംഹങ്ങളുടെ സാമ്പിളെടുത്ത് പരിശോധിച്ചു. വിശദമായ പരിശോധനകൾക്കൊടുവിൽ ഇവർക്ക് സാർസ്-കോവ്2 എന്ന വൈറസ് ബാധിച്ചിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു. മുൻകാലങ്ങളിലെ അനുഭവം പ്രകാരം വൈറസ് മനുഷ്യരിലേക്ക് പടരില്ല. അതുകൊണ്ട് തന്നെ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധിക്കണം.”- വാർത്താകുറിപ്പിൽ വനംവകുപ്പ് പറഞ്ഞു.

വൈറസ് ബാധിതരായ സിംഹങ്ങളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.

Story Highlights- Hyderabad Zoo Lions Have SARS-CoV2, Not Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top