കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഇസ്രായേല്‍

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഇസ്രായേല്‍. ഓക്സിജന്‍ ജനറേറ്ററും റെസ്പിറേറ്ററുമടക്കം ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഉടന്‍ കയറ്റി അയക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു.
ഇന്ന് മുതലാണ് ഉപകരണങ്ങള്‍ കയറ്റി അയക്കുക. ‘ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്, പ്രതികൂലമായ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങളില്‍ പരസ്പരം ആശ്രയിക്കാറുണ്ട്. അന്താരാഷ്ട്ര രംഗത്തും പ്രത്യേകിച്ച് ഏഷ്യ-പസഫിക് മേഖലയിലും ഇസ്രായേലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. അടിയന്തര ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കേണ്ടതുണ്ട്’ എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
നേരത്തെ അമേരിക്ക, യുകെ, റഷ്യ, തായ്‌വാന്‍, ഫ്രാന്‍സ്, തായ്ലാന്‍റ് , ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.
Story Highlights- covid 19, india, israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here