സംഘടനാ ദൗര്‍ബല്യം യുഡിഎഫിന് തിരിച്ചടിയായി: കെ എന്‍ എ ഖാദര്‍

സംഘടനാപരമായ ദൗര്‍ബല്യമാണ് യുഡിഎഫിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. ഈ പരാജയത്തില്‍ നിന്ന് യുഡിഎഫ് പല പാഠങ്ങളും ഉള്‍ക്കൊളളണമെന്നും ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാനാകാഞ്ഞത് വിനയായിട്ടുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. എല്‍ഡിഎഫ് തരംഗത്തെപ്പറ്റി യുഡിഎഫ് അഗാഥമായ പഠനം നടത്തണമെന്നും പരാജയത്താല്‍ ലീഗ് മുന്നണി വിടുമെന്ന പ്രചരണം അസ്സംഭവ്യമെന്നും കെ എന്‍ എ ഖാദര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി; 37 സീറ്റെന്ന നിലപാടില്‍ അയവ് വരുത്തി ബിഡിജെഎസ്
അതേസമയം യുഡിഎഫിന് അപ്രതീക്ഷിതമായുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വേളയിലും ഒറ്റക്കെട്ടായുളള ചര്‍ച്ചകളാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
യുഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. പരാജയത്തെ അംഗീകരിക്കുന്നതിനൊപ്പം പരാജയകാരണം കണ്ടെത്തി പരിഹരിക്കുമെന്നും മുനവ്വറലി തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights- assembly elections 2021, k n a khadar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here