Advertisement

‘വോട്ട് നൽകാത്തവർക്കും നന്ദി; ഇനിയും തൃശൂരുകാർക്കൊപ്പം താനുണ്ടാകും’; തോൽവിയിൽ പ്രതികരിച്ച് സുരേഷ് ഗോപി

May 6, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാർക്കൊപ്പം താൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം

പോസ്റ്റിന്റെ പൂർണരൂപം:

‘തൃശൂരിന് എന്റെ നന്ദി. എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി.. നൽകാത്തവർക്കും നന്ദി..

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു..
എല്ലാവരോടും സ്‌നേഹം മാത്രം.’

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപിയെ എൽഡിഎഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രനാണ് പരാജയപ്പെടുത്തിയത്. പത്മജാ വേണുഗോപാലാണ് യുഡിഎഫ് സ്ഥാനാർത്ഥി.

Story Highlights: suresh gopi, trissur, assembly election 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here