‘കുപ്രചരണങ്ങൾ നടത്താനല്ലാതെ നിങ്ങളെകൊണ്ട് ഒന്നും ചെയ്യാനാകില്ല’ കേന്ദ്രത്തിനെതിരെ യെച്ചൂരി

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘നിങ്ങൾക്ക് ഓക്‌സിജൻ നൽകാൻ കഴിയില്ല, വാക്‌സിൻ നൽകാൻ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നൽകാൻ കഴിയില്ല, ഒരു സഹായവും നൽകാൻ നിങ്ങൾക്കാവില്ല, കുപ്രചരണങ്ങൾ നടത്താനും അസത്യം പ്രചരിപ്പിക്കാനും മാത്രമേ നിങ്ങളെ കൊണ്ട് ചെയ്യാനാകൂ’ -യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിൽ ഓക്‌സിജന്റെ അഭാവം മൂലം ദിനംപ്രതി കൊവിഡ് രോഗികൾ മരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കൽ ഉപകരണങ്ങളും അടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്.
Story Highlights: sitaram yechuri, coronavirus, india government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here