ലോക്ക് ഡൗണ്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നാളെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. ജില്ലകളിലെ മെഡിക്കല്‍ കോളജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.
മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ് സര്‍വീസ് നടക്കുക. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുക എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, നാളെ ലോക്ക് ഡൗണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് നിന്നും 19, തൃശൂരില്‍ നിന്നും 40 അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പെടെ 13 ചെക് പോസ്റ്റുകള്‍ വരെ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് കൂട്ടി. എറണാകുളം ജില്ലയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സാധരണ നിലയില്‍ ഇന്ന് സര്‍വീസ് നടത്തും. ആവശ്യമനുസരിച്ചാകും അധിക സര്‍വീസ് ഏര്‍പ്പെടുത്തുക.
Story Highlights: ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here