സംഘടനാ നേതൃത്വത്തെ പ്രകോപിക്കുന്നതിനുള്ള ശ്രമമാണ് എ വിജയരാഘവൻ നടത്തുന്നതെന്ന് എൻഎസ്എസ്

സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പരാമർശത്തിൽ മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. കേരളത്തിൽ ഇടതുപക്ഷ തുടർഭരണം ഒഴിവാക്കാൻ പ്രതിപക്ഷ ശക്തികൾക്കൊപ്പം എൻഎസ്എസും കൈകോർത്തെന്നായിരുന്നു എ വിജയരാഘവന്റെ പരാമർശം,എന്നാൽ സംഘടനാ നേതൃത്വത്തെ പ്രകോപിക്കുന്നതിനുള്ള ശ്രമമാണ് എ വിജയരാഘവൻ നടത്തുന്നത്.
വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് എൻഎസ്എസ്ന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാര്‍ത്ത കുറിപ്പിൽ പറഞ്ഞു. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജ്ജവം എൻഎസ്എസിന് ഉണ്ട്. എൻഎസ്എസിനെ അപകീര്‍ത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് എ വിജയരാഘവന്റെ പ്രസ്താവനയെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here