Advertisement

മന്ത്രിസഭയിലെ എൻസിപി പ്രതിനിധി: യോഗം പത്തിന്; പ്രഫുൽ പട്ടേൽ പങ്കെടുക്കും

May 7, 2021
2 minutes Read
praful patel kerala ncp

രണ്ടാം പിണറായി മന്ത്രിസഭയിൽ എൻസിപി പ്രതിനിധി ആരെന്ന് നിശ്ചയിക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം പത്താം തീയതി തിരുവനന്തപുരത്ത് ചേരും. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ യോഗത്തിൽ പങ്കെടുക്കും. തോമസ് കെ തോമസും എകെ ശശീന്ദ്രനും മന്ത്രിസ്ഥാനം സംബന്ധിച്ച അവകാശവാദത്തിൽ വിട്ടുവീഴ്ചയ്ക്ക് വഴങ്ങിയിട്ടില്ല.

മന്ത്രി പദവി രണ്ടര വർഷക്കാലം വീതം പങ്കുവെക്കണമെന്ന ആവശ്യത്തിനെതിരെ ഒരു വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇരു നേതാക്കളെയും പിന്തുണയ്ക്കുന്നവർ നിലപാട് കടുപ്പിച്ചതോടെ രൂപപ്പെട്ട തർക്കം പരിഹരിക്കാനാണ് പ്രഫുൽ പട്ടേൽ കേരളത്തിലെത്തുന്നത്. മന്ത്രി സ്ഥാനം ആർക്കെന്നതിൽ ദേശീയ നേതൃത്വത്തിൻ്റെ നിലാപാടാകും നിർണായകം.

അതേസമയം, മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചർച്ച ആരംഭിച്ചു. സിപിഎംന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ സിപിഐക്ക് വേണ്ടി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

നിലവിൽ 20 മന്ത്രി സ്ഥങ്ങളാണ് ഉള്ളത് അതിൽ പുതിയതായി എത്തിയ എൽജെഡിക്കും കേരള കോൺഗ്രസ്സിനും മന്ത്രിസ്ഥാനം നൽകണം കൂടാതെ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് ബി യിലെ കെ ബി ഗണേശ് കുമാർ,ജനാധിപത്യ കേരള കോൺഗ്രസ് ആൻ്റണി രാജു,കടന്നപ്പള്ളിയുടെ കോൺഗ്രസ് എഫ്,കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ മന്ത്രിസഭാ ആവശ്യം ഉന്നയിച്ചു.ഇതെല്ലാം എങ്ങനെ പരിഹരിക്കാം സീറ്റുകൾ എങ്ങനെ വിഭജിക്കാം എന്ന പ്രാഥമിക ഘട്ട ചർച്ചയാണ് നടക്കുന്നത്.

Story Highlights: praful patel will come to kerala for ncp meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top