സിദ്ദിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി; ഭാര്യയെയും അഭിഭാഷകനെയും അറിയിച്ചില്ല

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മധുരയിലെ ജയിലിലേക്ക് മാറ്റി. കോടതി ഉത്തരവ് പ്രകാരമാണ് കാപ്പനെ മധുര ജയിലിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജയിലിലേക്ക് മാറ്റിയ വിവരം ഭാര്യയെയോ അഭിഭാഷകനെയോ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും കാണാൻ അനുവദിക്കാതെ അധികൃതർ മടക്കി അയക്കുകയായിരുന്നു.
കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് സിദ്ദിഖ് കാപ്പനെ കോടതി ഉത്തരവ് പ്രകാരം വിദഗ്ദ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയത്. ചികിത്സ കഴിഞ്ഞാൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
യുഎപിഎ ചുമത്തപ്പെട്ട് മധുരയിലെ ജയിലിൽ കഴിയുന്ന കാപ്പനെ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ജാമ്യത്തിന് ശ്രമിക്കാമെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
Story Highlights: siddique kaapan, UAPA, Supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here