Advertisement

പ്രതിദിന കേസുകൾ നാല് ലക്ഷത്തിന് മുകളിൽ തുടരുന്നു; 4,187 മരണം

May 8, 2021
1 minute Read

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4,187 പേർ മരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിൽ തുടരുന്നത്.

രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ തയാറെടുക്കുമ്പോൾ കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. മറ്റ് സംസ്ഥാനങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also : ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം തീർന്നു; മൂന്ന് മാസത്തിനകം എല്ലാവർക്കും വാക്‌സിനെന്ന് മുഖ്യമന്ത്രി

അതേസമയം ഓക്‌സിജൻ പ്രതിസന്ധിയും കിടക്കകളുടെ ദൗർലഭ്യതയും കൂടുതൽ നേരിട്ട ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം പരിഹരിച്ചു തുടങ്ങി. കൂടുതൽ പേർക്ക് വാക്‌സിൻ എത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. കേരളത്തിൽ മെയ് 16 വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ. കർണാടകയിൽ മെയ് 10 മുതൽ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായശാലകൾ അടക്കം നിർമ്മാണ പ്രവൃത്തികൾ നിർത്തി വച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 54,022 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഡൽഹിയാണ് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനം.

Story Highlights: covid india, covid death, lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top