Advertisement

118 തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ ചികിത്സാ സൗകര്യമില്ല; വാര്‍ഡ് തല സമിതികളും നിഷ്‌ക്രിയം; തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി

May 8, 2021
1 minute Read

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ്റിപതിനെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ കൊവിഡ് ചികിത്സാ സൗകര്യങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല വാര്‍ഡ്തല സമിതികളും നിഷ്‌ക്രിയമാണ്. വാര്‍ഡ്തല സമിതികള്‍ വിളിച്ചുകൂട്ടുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീഴ്ചപറ്റി. വാര്‍ഡ്തല പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടോയെന്ന് പരിശോധിക്കണമെന്നും അടിയന്തരമായി തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലും അലംഭാവമുണ്ട്. വാര്‍ഡുതലത്തില്‍ കൂട്ടായ്മകള്‍ വേണം. കൃത്യമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഇവര്‍ക്കാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധത്തിലുള്ള പാളിച്ചകളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും പൊലീസിനെയും ജില്ലാ ഭരണകൂടത്തിനെയോ അറിയിക്കാം. മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നില്ലെങ്കില്‍ എത്തിക്കണമെന്നും തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: pinarayi vijayan, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top