Advertisement

‘സംസ്ഥാന ബിജെപിയിലെ ഭിന്നതയിൽ ഇടപെട്ട് ദേശീയ നേതൃത്വം’; വീഴ്ച സമ്മതിച്ച് രാജീവ് ചന്ദ്രശേഖർ

6 hours ago
1 minute Read

അലക്‌സ് റാം മുഹമ്മദ്

സംസ്ഥാന ബിജെപിയിലെ ഭിന്നതയിൽ ഇടപെട്ട് ദേശീയ നേതൃത്വം. വിഭാഗീയത അനുവദിക്കില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വ്യക്തമാക്കി. നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നിർദ്ദേശം.

നേതൃയോഗത്തിലേക്ക് വി മുരളീധരനെയും കെ സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ വീഴ്ച സമ്മതിച്ചു. ഇനി ഒരു യോഗത്തിലും ഇത്തരമൊരു പരാതിക്ക് ഇടവരുത്തില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വി മുരളീധരനും കെ സുരേന്ദ്രനും വേറെ വലിയ ജോലികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിനെതിരെ കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു. യോഗത്തിൽ ക്ഷണിക്കാത്ത കാര്യം പുറത്തു പറഞ്ഞതു ശരിയായില്ലന്നു പികെ കൃഷ്ണദാസ് വിഭാഗം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ചുമതലക്കാരെ മാത്രമാണ് വിളിച്ചത്. എല്ലാ മീറ്റിംഗിലും എല്ലാവരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.

Story Highlights : bjp leadership meeting Rajeev Chandrasekhar admits lapse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top