Advertisement

കൊവിഡ് നിയന്ത്രണം; 44 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി

May 8, 2021
2 minutes Read

ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിൻ സർവീസുകൾ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കൽ. പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ
റദ്ദാക്കിയ സർവീസുകളുടെ എണ്ണം 62 ആയി.

മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോർബന്തർ, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ മെമു സർവീസുകളും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ എന്നിവയും താത്ക്കാലികമായി റദ്ദുചെയ്തു.

Story Highlights: railway kerala, trian cancelation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top