Advertisement

ലോക്ക്ഡൗൺ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം

May 9, 2021
0 minutes Read

ആലപ്പുഴ,ഹരിപ്പാട് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് വടക്കുവശത്ത് ക്രിക്കറ്റ് കളിച്ച ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്.

ഇവര്‍ക്ക് ഒരു ദിവസത്തെ സാമൂഹ്യസേവനമാണ് പൊലീസ് നല്‍കിയ ശിക്ഷ. സ്​റ്റേഷനുസമീപം നടത്തുന്ന പൊലീസ് പരിശോധനയില്‍ പങ്കെടുത്ത്​ മാസ്ക് ഉപയോഗിക്കുന്നതിന്‍റെയും സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും ആവശ്യകതകള്‍ പറഞ്ഞ് ആളുകളെ ബോധവല്‍ക്കരിക്കുകയാണ്​ ഇവരുടെ ദൗത്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top