സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കുന്നു; ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഓപികൾ സജ്ജമാക്കണം. എല്ലാ സർക്കാർ ആശുപത്രികളും കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും മാർഗരേഖയിൽ പറയുന്നു.
ഈ മാസം 31 വരെ രോഗത്തിൻ്റെ കാഠിന്യം നോക്കി മാത്രമേ ചികിത്സിക്കാവൂ. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കണം. സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ഓപിയും സജ്ജമാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സ്റ്റിറോയ്ഡ് ഉൾപ്പെടെയുള്ള മരുന്നുകൾ കരുതണം. ഐഎംഎ ഭാരവാഹികൾ നിരന്തരം ആശുപത്രി സന്ദർശനം ഉറപ്പുവരുത്തണമെന്നും മാർഗരേഖയിൽ സൂചിപ്പിക്കുന്നു.
Story Highlights: Department of Health revises covid treatment guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here