തൃശൂരില്‍ ഇന്ന് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; കൊവിഡ് സ്ഥിരീകരിച്ചത് 3753 പേര്‍ക്ക്

തൃശൂരില്‍ ഇന്ന് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.34% ആണ്. അതിരപ്പള്ളിയില്‍ 88.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. നിരവധി പഞ്ചായത്തുകളില്‍ ടിപിആര്‍ 50 ശതമാനത്തിന് മുകളിലാണ്.
അതേസമയം ഇന്ന് ജില്ലയില്‍ 3753 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49,958 ആണ്. തൃശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,81,232 ആണ്. 1,30359 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ ഞായാറാഴ്ച സമ്പര്‍ക്കം വഴി 3730 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
11,974 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6002 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5533 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 439 പേര്‍ക്ക് ട്രൂനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 1509067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Story Highlights: thrissur, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here