‘ഒന്നര മണിക്കൂര്‍ എടുത്തു ഒരു മരുന്ന് എത്തിക്കാന്‍; ഡ്രൈവര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരുടെ ഇടപെടല്‍’; കൊവിഡ് അതിജീവനം പറഞ്ഞ് എം. വി ജയരാജന്‍

കൊവിഡ് അതിജീവനം പറഞ്ഞ് സിപിഐഎം നേതാവ് എം. വി ജയരാജന്‍. ഒരാഴ്ചക്കാലം ആശുപത്രിയില്‍ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നുമുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിശ്രമമാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നും എം. വി ജയരാജന്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോഴിക്കോട് നിന്ന് ഒരു മരുന്ന് എത്തിക്കാന്‍ ഒന്നര മണിക്കൂര്‍ എടുത്തു. വിനോദ് കുമാര്‍ എന്ന ചെറുപ്പക്കാരനായ ഡ്രൈവറുടെ മനസാന്നിധ്യമാണ് ആ മരുന്ന് കൃത്യസമയത്ത് എത്തിക്കാന്‍ ഇടയാക്കിയത്. കാര്‍ ഡ്രൈവര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക് നന്ദി പറയുന്നതായും എം. വി ജയരാജന്‍ പറഞ്ഞു.
കൊവിഡിനെ ചെറുക്കാന്‍ ശ്രമിക്കുന്തോറും മരണ സംഖ്യ ഉയരുകയാണ്. ലോകമെമ്പാടുമുള്ളവര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നു. അപകടകരമായ മഹാമാരിയാണെന്ന് അനുഭവംകൊണ്ട് മനസിലാക്കി. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്റെ രോഗശമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. രണ്ടാമത് കൊവിഡ് പിടികൂടാതിരക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പലരും ആവശ്യപ്പെട്ടതായും എം. വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: m v jayarajan, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here