Advertisement

‘ഒരു കാര്യം പ്രത്യേകം ഓര്‍മിപ്പിക്കട്ടെ, കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല’; എം. ടി രമേശിന്റെ വാദം പൊളിച്ച് എം. വി ജയരാജന്‍

May 9, 2021
1 minute Read

ഭക്ഷ്യ കിറ്റുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം. ടി രമേശിന്റെ വാദം പൊളിച്ച് സിപിഐഎം നേതാവ് എം. വി ജയരാജന്‍. ആരും പട്ടിണിയാകാതിരിക്കാനുള്ള കേരള സര്‍ക്കാരിന്റെ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുവരുന്നുണ്ടെന്ന് എം. വി ജയരാജന്‍ പറഞ്ഞു.

ഭക്ഷ്യകിറ്റിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം. എന്നാല്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിപ്പിക്കുകയാണ്. കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ ഇക്കാര്യത്തില്‍ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നുവെന്നും എം. വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കരുതലായി മോദി സര്‍ക്കാര്‍ എന്ന ക്യാപ്ഷനോടെ എം. ടി രമേശ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനാണ് എം. വി ജയരാജന്‍ മറുപടി നല്‍കിയത്. അരിയെത്തിയെന്നും സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. ഇതിനായി കിറ്റില്‍ അരിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി എം. വി ജയരാജന്‍ മറുപടി നല്‍കിയത്.

Story Highlights: m v jayarajan, m t ramesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top